എരുമേലി: വൈക്കം സത്യഗ്രഹ വാർഷിക ആഘോഷ ഭാഗമായി ആദ്യ രക്തസാക്ഷി കോഴഞ്ചേരി ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ഛായാചിത്രവുമായി ജന്മഗൃഹത്തിൽനിന്ന് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ എത്തിയ വാഹനജാഥയ്ക്ക് എരുമേലിയിൽ സ്വീകരണം നൽകി. കെപിസിസി നിർവാഹക സമിതി അംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ, പഴകുളം മധു, പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പ്രഫ. സതീശ് കൊച്ചുപറമ്പിൽ, കോട്ടയം ഡിസിസി ജനറൽ സെക്രട്ടറിമാരായ പ്രകാശ് പുളിക്കൽ, ജോമോൻ ഐക്കര, ടി.വി. ജോസഫ്, കെ.എസ്. രാജു, വി.ടി. അയൂബ് ഖാൻ, സജി കൊട്ടാരം, ബിനു മറ്റക്കര, റെജി അമ്പാറ, മാഗി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്വീകരണം നൽകി
11:25 PM Mar 29, 2023 | Deepika.com