ഈ​രാ​റ്റു​പേ​ട്ട​യി​ൽ​നി​ന്ന് മ​ല​ബാ​റി​ലേ​ക്ക് പുതിയ ബ​സ് സ​ർ​വീ​സു​ക​ൾ‌ ആ​രം​ഭി​ച്ചു

11:07 PM Mar 29, 2023 | Deepika.com
ഈ​രാ​റ്റു​പേ​ട്ട: കെ​എ​സ്ആ​ർ​ടി​സി ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ൽ​നി​ന്നു മ​ല​ബാ​റി​ലേ​ക്കു ര​ണ്ട് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു. രാ​ത്രി 9.30ന് ​ഈ​രാ​റ്റു​പേ​ട്ട​യി​ൽ​നി​ന്ന് ആ​ന​ക്ക​ട്ടി​ക്കാ​ണ് ഒ​രു സ​ർ​വീ​സ്. പാ​ലാ, രാ​മ​പു​രം, കൂ​ത്താ​ട്ടു​കു​ളം, മൂ​വാ​റ്റു​പു​ഴ, അ​ങ്ക​മാ​ലി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട് വ​ഴി​യു​ള്ള ആ​ന​ക്ക​ട്ടി സ​ർ​വീ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ‌ സു​ഹ്റ അ​ബ്ദു​ൾ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​റ്റൊ​രു സ​ർ​വീ​സ് കോ​ഴി​ക്കോ​ട് ബ​സാ​ണ്. പു​ല​ർ​ച്ചെ 4.10ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് പാ​ലാ, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, പെ​രു​മ്പാ​വൂ​ർ, അ​ങ്ക​മാ​ലി, തൃ​ശൂ​ർ, വാ​ടാ​ന​പ്പ​ള്ളി, ചാ​വ​ക്കാ​ട്, പൊ​ന്നാ​നി, ച​മ്ര​വ​ട്ടം, തി​രൂ​ർ, താ​നൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, യൂ​ണി​വേ​ഴ്സി​റ്റി വ​ഴി കോ​ഴി​ക്കോ​ട്ടെ​ത്തും.