കുടക്കച്ചിറ: സെന്റ് തോമസ് മൗണ്ട് ദേവാലയത്തില്‍ നാല്പതാംവെള്ളി ആചരണം നാളെ നടക്കും. കുടക്കച്ചിറ, വലവൂര്‍, ചക്കാമ്പുഴ, ഉഴവൂര്‍ എന്നിവിടങ്ങളില്‍നിന്നു തീര്‍ഥാടകരെത്തും. 4.15ന് കുരിശിന്റെ വഴി, 4.30ന് മോണ്‍ ജോസഫ് മലേപറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. രാവിലെ പത്തു മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണം ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. തോമസ് മഠത്തിപ്പറമ്പില്‍ അറിയിച്ചു.
തിടനാട്: നാല്പതാംവെള്ളി ആചരണത്തോടനുബന്ധിച്ച് ഊട്ടുപാറ കുരിശുമലയിൽ നാളെ വൈകുന്നേരം നാലിന് സ്ലീവാപ്പാത, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം - ഫാ. ജേക്കബ് വടക്കേൽ, ആറിന് സ്നേഹവിരുന്ന്.
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തില്‍ നാല്പതാം വെള്ളി ആചരണവും കുന്നപ്പിള്ളി മലയിലേക്കുള്ള കുരിശിന്റെ വഴിയും നാളെ ഉച്ചകഴിഞ്ഞ് 3.30നു നടക്കും.
നാല്പതാംവെള്ളി ആചരണം
11:07 PM Mar 29, 2023 | Deepika.com