ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശുചിത്വ സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 13 ലക്ഷം രൂപയാണ് നിര്‍മാണത്തിനായി അനുവദിച്ചിരിക്കുന്നത്. ടോയ്ലറ്റ്, വാഷിംഗ് ഏരിയ, യൂറിനല്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് നിര്‍മാണം.
സ്കൂള്‍ മാനേജര്‍ ഫാ. സക്കറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോസി തയ്യില്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോസ് ചെമ്പകശേരി, സോബിച്ചന് ചൊവ്വാറ്റുകുന്നേല്‍, ലൂക്കോസ് പാണംപാറയില്, ഷൈബി ചകലാപുരിയില്, സിനിമോള്‍ തോമസ്, റോബിന് പോള്‍, സിബി ജോസഫ്, റെന്നി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്കൂളിന്റെ ശതോത്തര രജത ജൂബിലി സ്മാരകമായിട്ടാണ് സാനിറ്റേഷന്‍ കോംപ്ലക്സ് നിര്‍മിക്കുന്നതെന്ന് പൂര്‍വ വിദ്യാര്‍ഥി കൂടിയായ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.
ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസിൽ ശുചിത്വ സമുച്ചയം നിര്‍മാണം
11:05 PM Mar 29, 2023 | Deepika.com