പൂഞ്ഞാർ: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പൂഞ്ഞാർ സോൺ വാർഷികവും വനിതാ ദിനാഘോഷവും ഇന്ന് പൂഞ്ഞാർ സെന്റ് മേരീസ് പാരീഷ് ഹാളിൽ നടക്കും. രാവിലെ 9.30 ന് കാരിത്താസ് ഇന്ത്യ സജീവം ലഹരി വിരുദ്ധ കാമ്പയിൻ പദ്ധതി സെമിനാറിൽ സിസ്റ്റർ ഗ്രേസ്മി സിഎംസി ക്ലാസ് നയിക്കും. തുടർന്ന് ജോണി പരമല പാലാ അവതരിപ്പിക്കുന്ന ഏകാങ്ക നാടകം.
10.45നു നടക്കുന്ന സമ്മേളനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്തിയാലിയിൽ ഉദ്ഘാടനം ചെയ്യും.
പൂഞ്ഞാർ ഫൊറോന പള്ളി വികാരി ഫാ. മാത്യു കടൂക്കുന്നേൽ അധ്യക്ഷത വഹിക്കും. പിഎസ്ഡബ്ല്യുഎസ് ഡയറകടർ ഫാ. തോമസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തും. സോൺ ഡയക്ടർ ഫാ. ജോസഫ് ആറ്റുചാലിൽ, പഞ്ചായത്ത് മെംബർമാരായ റോജി തോമസ് മുതിരേന്തിക്കൽ, മേരി തോമസ് ചെരുവിൽ, സോൺ കമ്മിറ്റിയംഗങ്ങളായ സിബി കണിയാംപടി, ജസ്റ്റിൻ ഇടയോടിൽ, റാണിമാത്യു ചിറയാത്ത്, സോഫി രാജേഷ് ചക്കുങ്കൽ, സിനി ജയിംസ് ചേലയ്ക്കാപ്പള്ളിൽ, സന്ധ്യ മനീഷ് പുതുവായിൽ തുടങ്ങിയവർ പ്രസംഗിക്കും.
സോൺ വാർഷികം
11:05 PM Mar 29, 2023 | Deepika.com