വലവൂർ കൂവക്കമല ഭാഗത്തു തീപിടിത്തം
11:05 PM Mar 29, 2023 | Deepika.com
വലവൂര്‍: സെന്റ് തോമസ്മൗണ്ട്-കൂവക്കമല ക്ഷേത്രം റോഡിൽ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് തീപിടിത്തമുണ്ടായത്. സമീപമുള്ള കപ്പക്കാല വൃത്തിയാക്കുന്നതിനിടയില്‍ തീ പടരുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. ഏക്കര്‍കണക്കിന് സ്ഥലം കത്തി നശിച്ചു. ഫയര്‍ഫോഴ്സ് വന്നെങ്കിലും സംഭവസ്ഥലത്ത് ഫയര്‍ഫോഴ്സിന്റെ വാഹനം എത്തിപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സ് ജീവനക്കാരും ചേര്‍ന്ന് തീയണച്ചു.