ഭരണങ്ങാനം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ ഭരണങ്ങാനം സെന്റ് ജോസഫ്സ് എഫ്സിസി കോണ്‍വെന്റ് വക പുരയിടത്തിലെ കൃഷികള്‍ക്ക് വ്യാപക നാശനഷ്ടം.
നൂറിലധികം ഏത്ത, പൂവന് വാഴകള്‍ നിലംപതിച്ചു. കുലച്ചതും പാതി മൂപ്പെത്തിയതുമായ വാഴകളാണ് ഒടിഞ്ഞുവീണത്. മരച്ചീനി ഉള്‍പ്പെടെയുള്ള മറ്റു കൃഷികളും നശിച്ചു. പ്ലാവ്, ആഞ്ഞിലി തുടങ്ങിയ വന്‍ മരങ്ങളും നിലംപതിച്ചു. വില്ലേജ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
കാറ്റില്‍ കൃഷിനാശം
11:05 PM Mar 29, 2023 | Deepika.com