തൊടുപുഴ: നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽപ്പെടുത്തി പട്ടികജാതി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളായി മേശയും കസേരയും വിതരണം ചെയ്തു. അർഹരായ 19 വിദ്യാർഥികൾക്കാണ് പട്ടികജാതി വികസന ഫണ്ട് വിനിയോഗിച്ച് മേശയും കസേരയും വിതരണം ചെയ്തത്.
കാഞ്ഞിരമറ്റം സ്കൂളിൽ നടന്ന ചടങ്ങിൽ ðചെയർമാൻ സനീഷ് ജോർജ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സണ് ജെസി ജോണി അധ്യക്ഷത വഹിച്ചു.
മേശയും കസേരയും വിതരണം ചെയ്തു
10:52 PM Mar 29, 2023 | Deepika.com