ഏ​പ്രി​ല്‍ ഒന്ന് യു​ഡി​എ​ഫി​ന് ക​രി​ദി​നം

10:27 PM Mar 29, 2023 | Deepika.com
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സർക്കാരിന്‍റെ ബ​ജ​റ്റി​ലെ നി​ര്‍​ദേശ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഏ​പ്രി​ല്‍ ഒന്ന് ക​രി​ദി​ന​മാ​യി ആ​ച​രി​ക്കാ​ന്‍ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചു. ബ​ജ​റ്റ് നി​ര്‍​ദേശ​പ്ര​കാ​രം ഒ​രാൾക്ക് 40 രൂ​പ​യു​ടെ അ​ധി​ക​ഭാ​ര​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ക. ഭ​യാ​ന​ക​മാ​യ വി​ല​ക്ക​യ​റ്റ​മാ​ണ് ഇ​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന​ത്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ഏ​പ്രി​ല്‍ ഒന്നിന് ​എ​ല്ലാ ജി​ല്ലാ, നി​യോ​ജ​ക മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​റു​ത്ത കൊ​ടി​യേ​ന്തി പ​ക​ല്‍ 11ന് ​പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്താ​ന്‍ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. അ​ന്നേദി​വ​സം എ​ല്ലാ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ സി.​കെ.​ ഷാ​ജിമോ​ഹ​നും ക​ണ്‍​വീ​ന​ര്‍ ബി.​ രാ​ജ​ശേ​ഖ​ര​നും അ​റി​യി​ച്ചു.