മരക്കൊമ്പ് തലയില്‍ വീണു തൊഴിലാളി മരിച്ചു
10:00 PM Mar 29, 2023 | Deepika.com
കല്‍പ്പറ്റ: മരക്കൊമ്പ് തലയില്‍ വീണ് തൊഴിലാളി മരിച്ചു. അമ്പലവയല്‍ എടക്കല്‍ മുന്നാട്ട് രാജുവാണ്(52) മരിച്ചത്. വാഴവറ്റ കുപ്പാടി അരിമുണ്ട എസ്റ്റേറ്റിലാണ് അപകടം. തങ്ങിനിന്ന മരക്കൊമ്പാണ് തലയില്‍ വീണത്. രാജുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.