വെള്ളരിക്കുണ്ട്: സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ ജോര്‍ജ് തോമസിന് പൗരാവലി യാത്രയയപ്പ് നല്‍കും. 31 വര്‍ഷം അധ്യാപകനായി സേവനം ചെയ്ത ജോര്‍ജ് തോമസ് 31നു മാവുങ്കാല്‍ രാംനഗര്‍ ജിഎച്ച്എസ്എസില്‍ നിന്നാണ് വിരമിക്കുന്നത്. അധ്യാപകന് എന്നതിലുപരി പൊതുരംഗത്ത് സജീവമായി നില്ക്കുന്ന ഇദ്ദേഹം വെള്ളരിക്കുണ്ടില്‍ 2011 മുതല്‍ നാലുവര്‍ഷം നടത്തിയ കതി ര്‍ കാര്ഷികമേലയുടെ പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ആയിരുന്നു.
2016 മുതല്‍ മാലോത്ത് നടക്കുന്ന തളിര് കാര്‍ഷികമേളയിലും കണ്‍വീനറായി പ്രവര്‍ത്തിച്ചു. കൂടാതെ പരപ്പ ബ്ലോക്ക് പഞ്ചായത്ത്, ബളാല്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്ലാനിംഗ് ബോര്‍ഡുകള്‍ നിരവധിതവണ പ്രവര്‍ത്തിച്ചു. കോവിഡ് കാലത്ത് വെള്ളരിക്കുണ്ട് പിഎച്ച്സിയുമായി സഹകരിച്ച് മാസങ്ങളോളം നീണ്ടുനിന്ന പ്രതിരോധ കുത്തിവെപ്പിന്റെ ഡാറ്റാ എന്‍ട്രി ചെയ്തിരുന്നു.
31നു വൈകുന്നേരം അഞ്ചിനു വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൗരാവലിയുടെ യാത്രയയപ്പ് ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്യും.
ജോര്‍ജ് തോമസിന് യാത്രയയപ്പ് 31ന്
01:05 AM Mar 29, 2023 | Deepika.com