കർഷക സെമിനാർ സംഘടിപ്പിച്ചു
01:00 AM Mar 29, 2023 | Deepika.com
കാലാങ്കി: ഹരിത ഇൻഫാം കോക്കനട്ട് സൊസൈറ്റിയുടെയും കേന്ദ്രസർക്കാരിന്റെ സ്മാം പദ്ധതി യുടെയും സംയുക്താഭിമുഖ്യത്തിൽ കാലാങ്കി പ്രദേശത്തെ കർഷകർക്ക് സബ്സിഡി നിരക്കിൽ അനുവദിച്ച പത്തുലക്ഷം രൂപയുടെ കാർഷികോപകരണ വിതരണോദ്ഘാടനവും കർഷക സെമിനാറും കാലാങ്കി സെന്റ് ജോസഫ്സ് ദേവാലയങ്കണത്തിൽ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി നിർവഹിച്ചു. സംഘം പ്രസിഡന്റ് ഫിലിപ് പഴയമഠത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ. മാണി നെല്ലിമല ആമുഖ പ്രഭാഷണം നടത്തി. കാലാങ്കി ഇടവക വികാരി ഫാ.ഷിജോമോൻ വാഴപ്പിള്ളിൽ, വാർഡ് മെമ്പർ ജോളി ഫിലിപ്പോസ്, സുനിൽ കൊട്ടാരത്തിൽ എന്നിവർ പ്രസംഗിച്ചു. കശുമാവ്, കുരുമുളക്, തെങ്ങ് എന്നിവയുടെ പരിപാലനവും സംരക്ഷണവും എന്ന വിഷയത്തിൽ കൃഷി ഓഫീസർ പി.അശ്വതി ക്ലാസെടുത്തു.