പാരാലീഗൽ വോളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു
01:00 AM Mar 29, 2023 | Deepika.com
കണ്ണൂർ: കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അഥോറിട്ടി പാരാ ലീഗൽ വോളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. നിയമ സേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമ സഹായം, നിയമ ബോധവത്കരണം, ബദൽ തർക്ക പരിഹാര മാർഗങ്ങൾ തുടങ്ങിയവ ജനങ്ങളിലെത്തിക്കുകയാണ് പാരാലീഗൽ വോളണ്ടിയർമാരുടെ ചുമതലകൾ. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അധ്യാപകർ, വിരമിച്ച ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, ഡോക്ടർമാർ, നിയമ വിദ്യാർഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എൻ സി സി, എൻ എസ് എസ് വോളണ്ടിയർമാർ എന്നിവർക്ക് അപേക്ഷിക്കാം. തെഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. സേവനത്തിന് ഓണറേറിയം നൽകുമെങ്കിലും വരുമാനമാർഗമായി സേവനത്തെ കാണരുത്. ഫോൺ: 04902 344666.