നാല് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ ഇന്ന് റവന്യു മന്ത്രി ഉദ്ഘാടനം ചെയ്യും
01:00 AM Mar 29, 2023 | Deepika.com
കണ്ണൂർ: ജില്ലയിലെ നാല് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ ഇന്ന് റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ താലൂക്കിലെ കാഞ്ഞിരോട്, മുണ്ടേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ, പയ്യന്നൂർ താലൂക്കിലെ വെള്ളൂർ, കണ്ണൂർ താലൂക്കിലെ കണ്ണാടിപ്പറമ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. 44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് കെട്ടിടങ്ങളുടെ നിർമാണം നടത്തിയത്. കാഞ്ഞിരോട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് രണ്ടിനും മുണ്ടേരിയിലേത് ഉച്ച കഴിഞ്ഞ് മൂന്നിനും നിർവഹിക്കും. കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. കണ്ണാടിപ്പറമ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് 3.30ന് നടക്കും. കെ.വി. സുമേഷ് എംഎൽഎയുടെ അധ്യക്ഷത വഹിക്കും. വെള്ളൂരിലേത് വൈകുന്നേരം അഞ്ചിന് ഉദ്ഘാടനം ചെയ്യും.