പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
01:00 AM Mar 29, 2023 | Deepika.com
ചെറുപുഴ: കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കെഎസ്കെടിയുവിന്റെ നേതൃത്വത്തിൽ ചെറുപുഴ പോസ്റ്റ് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. തുടർന്ന് നടന്ന യോഗം കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പെരിങ്ങോം ഏരിയാ പ്രസിഡന്റ് പി.വി. തമ്പാൻ അധ്യക്ഷത വഹിച്ചു. പി. ബാലകൃഷ്ണൻ, കെ.ഡി. അഗസ്റ്റ്യൻ, ആർ.കെ. പദ്മനാഭൻ, അന്നമ്മ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. കേരള സാമൂഹ്യ സുരക്ഷ പെൻഷൻ അട്ടമറിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തുക, കർഷക തൊഴിലാളി പെൻഷന് കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.