കാരുണ്യത്തിന്റെ മതിലുകൾക്കുള്ളിലാണ് ഇവരുടെ ജീവിതം. സമൂഹം തള്ളിക്കളയുന്ന അനാഥത്വം പേറുന്ന ജീവിതങ്ങൾക്ക് ആശ്വാസ കിരണങ്ങൾ ചൊരിയുന്ന ഒരു സമൂഹം നമ്മുടെ ചുറ്റുപാടുമുണ്ട്. പലരുടെയും സഹായഹസ്തങ്ങളിലൂടെയാണ് ഇവർ പരിചരിക്കുന്നവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. എന്നാൽ, അധികാരികളുടെ അനധികൃത നിയമങ്ങളും ആശ്വാസകരമല്ലാത്ത നടപടികളും ഇവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസങ്ങൾ സൃഷ്ടിക്കുകയാണ്. തുച്ഛമായ ഗ്രാന്റുകൾ മാത്രമാണ് ചില സ്ഥാപനങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ, സാധാരണ ഒരു പൗരന് ലഭ്യമാകുന്ന സാമൂഹ്യസുരക്ഷാ പെൻഷനടക്കമുള്ള ആനൂകൂല്യങ്ങളിൽ നിന്ന് അന്തേവാസികൾ തഴയപ്പെടുന്നു. റേഷൻ സംവിധാനങ്ങളും ഇവർക്കു മുന്പിൽ കൊട്ടിയടയ്ക്കപ്പെടുന്നു. പ്രതിസന്ധികൾക്കിടയിലും ഇവരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന്
മുന്നോട്ടുപോകുന്ന സമൂഹത്തെ
പരിചയപ്പെടുത്തുകയാണ്
ദീപികയിലൂടെ...
തളരാതെ കാക്കാം.. കാരുണ്യഹസ്തങ്ങൾ...
12:58 AM Mar 29, 2023 | Deepika.com