തൃക്കരിപ്പൂര്‍: മകന്റെ ഭാര്യാഗൃഹത്തിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തിയ വയോധികന് ഗുരുതരമായി പൊള്ളലേറ്റു. തളിപ്പറമ്പ് സെയ്ത് നഗറിലെ ബാലകൃഷ്ണ(72)നാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ബാലകൃഷ്ണനെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. മെട്ടമ്മല്‍ വയലോടിയില്‍ മകന് വിനോദിന്റെ ഭാര്യാഗൃഹത്തില്‍ എത്തിയ ബാലകൃഷ്ണന് കൈയില്‍ കരുതിയ പെട്രോള്‍ ദേഹത്തേക്കൊഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ചന്തേര എസ്ഐ കെ. സതീശന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
വീട്ടിൽ നിന്നും
21 പവൻ സ്വർണം മോഷണം പോയി
തളിപ്പറമ്പ്: തളിപ്പറമ്പ് കൂവേരി ഞണ്ടമ്പലത്ത് വീടിനുള്ളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന 21 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. ഞണ്ടമ്പലം സ്വദേശിനിയായ സുഹറയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. സുഹറയും കുടുംബവും താമസിക്കുന്ന വീട്ടിലെ രണ്ടുമുറികളിലെ അലമാരകളിൽ സൂക്ഷിച്ച ഒൻപതുലക്ഷം രൂപയോളം വിലയുള്ള സ്വര്‍ണാഭരണങ്ങളാണു മോഷണം പോയത്. ഷെല്‍ഫ് താക്കോല്‍ ഉപയോഗിച്ച് തുറന്നതിന് ശേഷമാണു കവർച്ച നടത്തിയതെന്നും പരാതിയിൽ പറയുന്നു. ഫെബ്രുവരി 23ന് അലമാരകളിൽ സൂക്ഷിച്ച സ്വർണം 26 എടുക്കാനായി നോക്കിയപ്പോൾ കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
പെട്രോളൊഴിച്ച് തീകൊളുത്തിയ വയോധികന് അത്യാസന്നനിലയില്‍
12:58 AM Mar 29, 2023 | Deepika.com