പറവൂർ: വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷം നാളെ വൈകിട്ട് നാലിന് വൈക്കത്ത് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ധിക്ക് എംഎൽഎയുടെ നേതൃത്വത്തിൽ വടക്കുനിന്ന് ആരംഭിച്ച ഛായാചിത്ര പ്രയാണം ഇന്ന് രാവിലെ 10.30ന് ജില്ലാ അതിർത്തിയായ മൂത്തകുന്നത്തെത്തും.
ഇവിടെനിന്നു ഇരുചക്ര വാഹന അകമ്പടിയോടെ പറവൂരിലേക്ക് ആനയിക്കും.
രാവിലെ 11ന് പറവൂർ നമ്പൂരിയച്ചൻ ആൽ പരിസരത്ത് ജില്ലാതല സ്വീകരണ പരിപാടി നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ. രാജു അധ്യക്ഷത വഹിക്കും.
മുഹമ്മദ് ഷിയാസ്, കെ.പി. ധനപാലൻ എന്നിവർ മുഖ്യ അതിധികളായിരിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റുമാരായ എം.ജെ. രാജു, പി.ആർ. സൈജൻ എന്നിവർ അറിയിച്ചു.
ഛായാ ചിത്ര പ്രയാണം ഇന്ന് പറവൂരിൽ
12:36 AM Mar 29, 2023 | Deepika.com