അങ്കമാലി: ആധുനിക നേത്രചികിത്സ ഉൾഗ്രാമങ്ങളിലെ സാധാരണക്കാർക്ക് എളുപ്പം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേതൃത്വത്തിൽ പൂവത്തുശേരി സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ എൽഎഫ് വിഷൻ സെന്റർ തുടങ്ങി.
സന്നദ്ധ സംഘടനയായ സിബിഎം ജർമനിയുടെയും സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെയും സഹകരണത്തോടെയാണ് സെന്റർ ആരംഭിച്ചത്.
പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ജയദേവൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിനെ സമ്പൂർണ തിമിര വിമുക്തമാക്കാനുള്ള ‘നാട്ടു വെളിച്ചം’ പദ്ധതിയും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.
അന്നമനട പഞ്ചായത്തിനെ സൗജന്യ തിമിര വിമുക്തമാക്കാനുള്ള പദ്ധതിയുടെയും സൗജന്യ കണ്ണട വിതരണത്തിന്റെയും ഉദ്ഘാടനം അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ് നിർവഹിച്ചു.
ആശുപത്രി ഡയറക്ടർ റവ.ഡോ.ജോയ് അയിനിയാടൻ അധ്യക്ഷത വഹിച്ചു. അസി.ഡയറക്ടർ ഫാ.വർഗീസ് പാലാട്ടി, സിസ്റ്റർ മിറിയം, സിസ്റ്റർ എൽസി,ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, ഡെയ്സി ടോമി എന്നിവർ പ്രസംഗിച്ചു.
എൽഎഫ് വിഷൻ സെന്റർ പൂവത്തുശേരിയിൽ
12:35 AM Mar 29, 2023 | Deepika.com