നെടുമ്പാശേരി: പാറക്കടവ് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ 1989 ബാച്ച് പൂർവ വിദ്യാർഥികൾ ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കുറുമശേരിയിൽ സംഘടിപ്പിച്ച മിനി മാരത്തൺ ചെങ്ങമനാട് സിഐ കെ. ബ്രിജുകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. 250 ൽ അധികം കായിക താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഓപ്പൺ കാറ്റഗറിയിൽ ഇടുക്കിയിൽ നിന്നുള്ള ഷെറിൻ ജോസ് ഒന്നാം സ്ഥാനത്തിനുള്ള 10000 രൂപ സമ്മാനത്തിന് അർഹനായി. രണ്ടാം സമ്മാനം നൈജീരിയയിൽ നിന്നുള്ള ഐസക് കെംബോയ് കോമൻ 7000 രൂപയുടേയും ആനന്ദ് കൃഷണൻ 5000 രൂപയുടെ മൂന്നാം സ്ഥാനത്തിനും അർഹനായി.
വനിതാ വിഭാഗത്തിൽ ടി.പി. ആശ ഒന്നാം സ്ഥാനത്തും രണ്ടും മൂന്നും സ്ഥാനങ്ങൾ തമിഴ്നാട്ടിൽനിന്നുള്ള ഗൗസികയും ആത്തി ലക്ഷ്മിയും കരസ്ഥമാക്കി. വെറ്ററൻ പുരുഷ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ജോസഫ്, ജോർജ് ജേക്കബ്, അജിത് കുമാർ എന്നിവർ കരസ്ഥമാക്കി. വെറ്ററൻ വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം റീനയും രണ്ടും മൂന്നും സ്ഥാനങൾ ലൗലി ജോൺസണും സ്മിതയും നേടി. സമാപന സമ്മേളനത്തിൽ എറണാകുളം എക്സൈസ് ഡപ്യൂട്ടി കമീഷണർ ആർ. ജയചന്ദ്രൻ മുഖ്യാതിഥിയായി.
മിനി മാരത്തൺ
12:35 AM Mar 29, 2023 | Deepika.com