കൊച്ചി: എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി യുവാവ് പിടിയില്‍. മലപ്പുറം പട്ടിക്കാട് കീഴാറ്റൂര്‍ നമ്പോത്ത് വീട്ടില്‍ മുഹമ്മദ് അല്‍ത്താഫിനെ (26) ആണ് നാര്‍ക്കോട്ടിക്സ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി യോദ്ധാവും സ്ക്വഡും എളമക്കര പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഇയാളുടെ പക്കല്‍ നിന്നും 1.65 ഗ്രാം എംഡിഎംഎയും 28.7 ഗ്രാം കഞ്ചാവും ഇലക്ട്രിക് ത്രാസും പോലീസ് പിടിച്ചെടുത്തു. എറണാകുളത്ത് ടാക്സി ഡ്രൈവറായി ജോലി നോക്കി വന്നിരുന്ന പ്രതിയുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
ഇടപ്പള്ളി, ചങ്ങപ്പുഴ ശ്മശാനം റോഡിനു സമീപം നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍
12:35 AM Mar 29, 2023 | Deepika.com