തൃപ്പൂണിത്തുറ: ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മനോഹരന്റെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ഇരുമ്പനം കര്‍ഷക കോളനിയിലെ വീട്ടിലെത്തിയാണ് അസിസ്റ്റന്റ് കമ്മിഷണര്‍ പയസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്.
മനോഹരന്റെ അച്ഛന്, അമ്മ, ഭാര്യ, മക്കള്‍ എന്നിവരില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. മനോഹരന് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല, സംഭവ ദിവസം രാത്രി എട്ടിന് തന്റെ വീട്ടിലെത്തിയ മനോഹരന് കുടുംബസമേതം വിനോദയാത്ര പോകുന്നതിനെക്കുറിച്ച് സംസാരിച്ച ശേഷം മടങ്ങുന്നതിനിടെയാണ് വഴിയില്‍ പോലീസ് തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതെന്ന് മനോഹരന്റെ ദീര്‍ഘകാല സുഹൃത്തായ സിജിന്‍ മൊഴി നല്കി. പോലീസ് അകാരണമായി മര്‍ദിക്കുകയായിരുന്നെന്ന് ദൃക്സാക്ഷിയായ രമയും മൊഴി നല്‍കിയിട്ടുണ്ട്.
കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി
12:35 AM Mar 29, 2023 | Deepika.com