കൊച്ചി: കോര്പറേഷന് ഓഫീസിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് ഭരണപരാജയം മറച്ചുവച്ച് മേയറുടെ മുഖത്തെ അഴിമതിയുടെ കരി കഴുകാനുള്ള നാടകമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
തീപിടിത്തത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളം നഗരവാസികളെ വിഷപ്പുകയില്‍ ശ്വാസംമുട്ടിച്ചവര്ക്കെതിരെ ഒന്ന് പ്രതിഷേധിക്കാന്‍ പോലും പേടിച്ചവര് പൊതുജനത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് സമരം ചെയ്തവരെ ഗുണ്ടകളെന്ന് പറയുന്നത് അസംബന്ധമാണ്. ബ്രഹ്മപുരത്തെ ആസൂത്രിത തീപിടുത്തത്തിന് പിന്നിലെ അഴിമതി കോണ്‍ഗ്രസ് പുറത്തു കൊണ്ടുവന്നതിലുള്ള ജാള്യത മറയ്ക്കാനാണിത്. മാലിന്യ മാഫിയയ്ക്ക് കൊച്ചി നഗരസഭയെ തീറെഴുതിവിറ്റ മേയര്‍ അനില്‍കുമാറിനും ഭരണസമിതിക്കുമെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാരെ മൃഗീയമായി അക്രമിച്ച പോലീസ് നടപടി സിപിഎം ഉന്നതരുടെ അറിവോടെയാണെന്നും ഷിയാസ് ആരോപിച്ചു.
എല്‍ഡിഎഫ് മാര്‍ച്ച് ഭരണപരാജയം മറച്ചുവയ്ക്കാന്‍: മുഹമ്മദ് ഷിയാസ്
12:33 AM Mar 29, 2023 | Deepika.com