കോതമംഗലം : കാട്ടാന ആക്രമണമുണ്ടായ ഇടമലയാർ ഗവ. യുപി സ്കൂൾ ആന്റണി ജോണ് എംഎൽഎ സന്ദർശിച്ചു. 2016ന് ശേഷം ആദ്യമായിട്ടാണ് കാട്ടാന സ്കൂളിൽ വലിയ തോതിൽ നാശനഷ്ടം ഉണ്ടാക്കിയിട്ടുള്ളത്.
സ്കൂളിന് ചുറ്റുമുള്ള ഫെൻസിംഗ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കുന്നതിനും സ്കൂൾ കോന്പൗണ്ടിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കുന്നതിനും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.
തുണ്ടം റെയിഞ്ച് ഓഫീസർ സി.വി. വിനോദ് കുമാർ, മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ പ്രധാനാധ്യാപിക ടി.എ. ഷമീന, ഒ.പി. ജോയി, ബി. ലക്ഷ്മി, രാജേഷ് കുമാർ, ആർ.ഡി. റീന, സോമൻ കരിന്പോളിൽ, ബിനു ഇളയിടത്ത് എന്നിവർ എംഎൽഎ യോടൊപ്പമുണ്ടായിരുന്നു.
കാട്ടാന ആക്രമണം: എംഎൽഎ സ്കൂൾ സന്ദർശിച്ചു
12:33 AM Mar 29, 2023 | Deepika.com