പിറവം: നഗരസഭ വാർഷിക പദ്ധതിയിൽപ്പെടുത്തി ജൈവ മാലിന്യ സംസ്കരണത്തിനായി ബയോ ബിന്നുകൾ വിതരണം ചെയ്തു. 20 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്. ഒരു യൂണിറ്റിന് 90 ശതമാനം സബ്സിഡിയോടെ ആയിരം ഗുണഭോക്താക്കൾക്കാണ് ബിന്നുകൾ നൽകിയത്. വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷനായി.
സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം, ഷൈനി ഏലിയാസ്, വത്സല വർഗീസ്, കൗൺസിലർമാരായ ഡോ.അജേഷ് മനോഹർ, തോമസ് മല്ലിപ്പുറം, പി. ഗിരീഷ് കുമാർ, മോളി വലിയകട്ടയിൽ, ഡോ. സജിനി പ്രതീഷ്, അന്നമ്മ ഡോമി, ജോജിമോൻ ചാരുപ്ലാവിൽ, പ്രശാന്ത് മമ്പുറത്ത്, രാജു പാണാലിക്കൽ, മോളി ബെന്നി, സിനി ജോയി, രമ വിജയൻ, ഷെബി ബിജു, ജിൻസി രാജു, ഹെൽത്ത് ഇൻസ്പെക്ടർ എം.ആർ. ശ്രീകുമാർ, ഹെൽത്ത് സൂപ്പർവൈസർ എം. ഹബീബ് എന്നിവർ പ്രസംഗിച്ചു.
പിറവത്ത് ബയോ ബിന്നുകൾ വിതരണം ചെയ്തു
12:31 AM Mar 29, 2023 | Deepika.com