ചങ്ങനാശേരി: കെപിസിസിയുടെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി നയിക്കുന്ന നവോത്ഥാന നായകന്മാരായ സമുദായ ആചാര്യന് മന്നത്ത് പത്മനാഭന്, ശ്രീനാരായണഗുരു സ്വാമി, മഹാത്മാ അയ്യൻകാളി എന്നിവരുടെ ഛായാചിത്രവുമായി അരുവിപ്പുറത്തുനിന്നും വൈക്കത്തേക്കു നടത്തുന്ന നവോത്ഥാന സ്മൃതി യാത്രയയ്ക്കു ഇന്ന് ചങ്ങനാശേരിയില്‍ സ്വീകരണം നല്‍കും.
ഉച്ചകഴിഞ്ഞ് മൂന്നിന് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കുന്നത്.
കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും.
കെപിസിസി നവോത്ഥാന സ്മൃതിയാത്ര ഇന്ന് ചങ്ങനാശേരിയില്‍
12:22 AM Mar 29, 2023 | Deepika.com