വിദേശത്തേക്കു കടക്കാൻ ശ്രമിക്കവെ പ്രതി പിടിയിൽ
12:19 AM Mar 29, 2023 | Deepika.com
പാലോട്: വധശ്രമ കേസിലെ പ്രതി വിദേശത്തേക്ക് കടക്കാൻ തയാറെടുക്കുന്നതിനിടയിൽ പോലീസ് പിടിയിൽ. ഇടവം ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടിക്കിടെ ഇടവം സ്വദേശി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാംപ്രതി വിതുര ചേന്നംപാറ കെഎംസിഎം സ്കൂളിനു സമീപം സജികുമാ(44)റിനെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. ഗൾഫിൽനിന്നും നാട്ടിലെത്തിയ പ്രതി സംഭവശേഷം നെയ്യാർ ഡാമിലെ തുരുത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. മംഗലാപുരം വഴി വിദേശത്തേക്ക് കടക്കാൻ തയാറെടുക്കുന്നതിനിടെയാണു പിടിയിലായത്.