പാറശാല: നെയ്യാറ്റിന്‍കര നഗരസഭയില്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന്റെ രാഷ്ട്രീയം വിശദീകരിക്കാനായി നെയ്യാറ്റിന്‍കര ടൗണ്‍ എല്‍ഡിഎഫ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. വ്ലാങ്ങാമുറി ജംഗ്ഷനില്‍ ചേര്‍ന്ന യോഗം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂര്‍ നാഗപ്പന് ഉദ്ഘാടനം ചെയ്തു.
സിപിഐ നെയ്യാറ്റിന്‍കര ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.എസ്. സജീവ്കുമാര്‍ അധ്യക്ഷനായി. കെ. ആന്‍സലന്‍ എംഎല്‍എ, സിപിഐ സംസ്ഥാന കൗണ്‍സിലംഗം എ.എസ്. ആനന്ദകുമാര്‍, സിപിഎം ഏരിയാ സെക്രട്ടറി ടി. ശ്രീകുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി ജി.എന്‍. ശ്രീകുമാരന്‍, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ. ഷിബു, കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സഹായദാസ്, എല്‍ഡിഎഫ് കണ്‍വീനര്‍ കൊടങ്ങാവിള വിജയകുമാര്‍, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.എസ്. അജയന്, ആറാലുംമൂട് മുരളീധരന് നായര്‍, അഞ്ചുവന്നി മോഹനന്, നെയ്യാറ്റിന്‍കര ജയചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
രാഷ്ട്രീയ വിശദീകരണ യോഗം
12:19 AM Mar 29, 2023 | Deepika.com