നെടുമങ്ങാട്: കരകുളം പഞ്ചായത്ത് കൃഷി ഭവന്റെ വട്ടപ്പാറ സബ് സെൻറിന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു കൃഷി ഭവനു കീഴിൽ സബ് സെന്റർ അനുവദിക്കുന്നത്.
മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായി. വട്ടപ്പാറയിൽ നാലുകോടി രൂപ ചെലവിൽ മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചതായും വട്ടപ്പാറയിലൂടെ കടന്നു പോകുന്ന എംസി റോഡിന്റെ സമഗ്ര വികസനം ഉടനുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
കരകുളം കൃഷിഭവൻ വട്ടപ്പാറ സബ് സെന്റർ ഉദ്ഘാടനം
12:18 AM Mar 29, 2023 | Deepika.com