കോട്ടയം: സൂറത്ത് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റിനെ ഫാസിസ്റ്റ് സര്‍ക്കാര്‍ വിലയ്ക്കെടുത്തതാണെന്നും സംഘപരിവാറിന്റേത് ഭരണകൂട ഭീകരതയാണെന്നും അതിന്റെ അവസാനത്തെ ഇരയാണ് രാഹുല്‍ ഗാന്ധിയെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി. രാജശേഖരന്.
കോട്ടയത്ത് ആര്‍എസ്പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിനെതിരേ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും വര്‍ഗീയതയ്ക്കുമെതിരേ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്പിലേക്കു നടന്ന മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധി സ്ക്വയറില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി ബിഎസ്എന്‍എല്‍ ഓഫീസിന് മുന്പില് എത്തി. ആര്‍എസ്പി ജില്ലാ സെക്രട്ടറി ടി.സി. അരുണ്‍ അധ്യക്ഷത വഹിച്ചു.
ആര്‍വൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആര്. മഹേഷ്, യുടിയുസി ജില്ലാ സെക്രട്ടറി മുണ്ടക്കയം സോമന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സ്റ്റീഫന്‍ ജേക്കബ്, കെ.സി. അജിത്കുമാര്‍, പി.കെ. റസാഖ്, ഡോ. എന്‍. സദാനന്ദന്, പി.ബി. മോഹനന്, അഖില്‍ കുര്യന്, ടിംസ് തോമസ്, പി.പി. ബെന്നി, എന്‍.സി. രാജന് എന്നിവര്‍ പ്രസംഗിച്ചു.
രാഹുല്‍ഗാന്ധി ഭരണകൂട ഭീകരതയുടെ അവസാനത്തെ ഇര: ആര്‍എസ്പി
11:14 PM Mar 28, 2023 | Deepika.com