ഏറ്റുമാനൂര്‍: കുരിശുമലയില്‍ നാല്പതാം വെള്ളി ആചരണം 31ന് നടക്കും. ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ദേവാലയത്തിന്റെ വള്ളിക്കാട് സെന്റ് ജോസഫ് കുരിശടിയിൽനിന്നു വൈകുന്നേരം ആറിന് ആരംഭിക്കുന്ന കുരിശിന്റെ വഴി ഏഴിന് കുരിശുമല സെന്റ് എഫ്രേം ദേവാലയത്തിൽ എത്തിച്ചേരും. അതിനുശേഷം കുരിശുമലയിൽ ദിവ്യബലിയും കുരിശിന്റെ വഴിയുടെ സമാപനവും നേര്‍ച്ചയും നടക്കും.
ചടങ്ങുകൾക്ക് രത്നഗിരി പള്ളി വികാരി ഫാ. മൈക്കിൾ നരിക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. മാത്യു കണിയാംപടി എന്നിവർ നേതൃത്വം നൽകും.
ദുഃഖവെള്ളിയാഴ്ച രത്നഗിരി പള്ളിയിൽനിന്ന് രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന കുരിശിന്റെ വഴി കുരിശുമല സെന്റ് എഫ്രേം ദേവാലയത്തിലെത്തി സമാപിക്കും. അതിനുശേഷം കഞ്ഞിനേർച്ച നടത്തും.
കുരിശുമലയിൽ നോമ്പ് കാലത്തു നിരവധി വിശ്വാസികളാണ് കുരിശിന്റെ വഴി പ്രാർഥനയ്ക്കായി എത്തിച്ചേരുന്നത്. കുരിശുമലയിലെത്തുന്ന തീർഥാടകർക്കായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി കൺവീനർ സാബു തോമസ്, ബാബൂസ് രത്നഗിരി എന്നിവര്‍ പറഞ്ഞു.
ഏറ്റുമാനൂര്‍ കുരിശുമലയില്‍ നാല്പതാം വെള്ളിയാചരണം
11:14 PM Mar 28, 2023 | Deepika.com