ആലപ്പുഴ: രാമങ്കരി പഞ്ചായത്തിലെ കുഴിക്കാല കോളനിയുടെ നവീകരണത്തിനായി സമര്‍പ്പിച്ച ഒരു കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി തോമസ് കെ. തോമസ് എംഎല്‍എ അറിയിച്ചു. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടപ്പാക്കുന്നത്.
റോഡുകള്‍, ഓടകള്‍, സംരക്ഷണഭിത്തികള്‍, പൊതുകിണറുകള്‍, ശുദ്ധജല വിതരണ ശ്യംഖലകള്‍ എന്നിവയുടെ നവീകരണത്തിനാണ് പദ്ധതി തുക വിനിയോഗിക്കുക. കുട്ടനാട്ടിലെ മുഴുവന്‍ കോളനികളുടെയും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ തയാറാക്കി നല്കിയ പദ്ധതിക്ക് അംഗീകാരം നല്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും എംഎല്‍എ അറിയിച്ചു.
റോഡ് നിര്‍മാണം പൂര്‍ത്തിയായി
ആലപ്പുഴ: അരൂര്‍ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിനു പരിഹാരം. ദീര്‍ഘനാളായി ശോചനീയാവസ്ഥയിലായിരുന്ന അറുപതുകണ്ണ് നികര്‍ത്തു റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായതോടെയാണ് ജനങ്ങളുടെ യാത്രാക്ലേശത്തിനു പരിഹാരമായത്. ജില്ലാ പഞ്ചായത്ത് എസ്സി ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പുനര്‍നിര്‍മിച്ചത്. 174 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള റോഡ് മികച്ച നിലവാരത്തില്‍ ടാര്‍ ചെയ്താണ് പുനര്മിര്മിച്ചത്.
രാമങ്കരി കുഴിക്കാല കോളനിയുടെ നവീകരണത്തിന് ഭരണാനുമതി
11:08 PM Mar 28, 2023 | Deepika.com