ചെറുതോണി: ജനാധിപത്യ ശക്തികൾ ഒന്നിക്കണമെന്ന് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ നയിക്കുന്ന ജില്ലാ രാഷ്ടീയ പ്രചാരണ ജാഥ ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിക്കെതിരേ ബിജെപി നടത്തുന്ന കടന്നാക്രമണം ഇന്ത്യൻ ജനാധിപത്യത്തിനെതിരെയുള്ള കടന്നാക്രമണമായി വിലയിരുത്തപ്പെടും. ഭിന്നിച്ചുനിന്ന ജനാധിപത്യ ശക്തികൾ കൂട്ടായ പ്രതിരോധം തീർക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ശുഭസൂചകമാണ്. കരുണയില്ലാത്ത കേന്ദ്ര സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. പൊതുമേഖലയെ വിറ്റുതുലച്ചും മുതലാളിമാരിൽനിന്ന് കമ്മീഷൻ കൈപ്പറ്റിയുമുള്ള ഭരണമാണ് ഇവിടെ നടക്കുന്നത്. രാജ്യത്തിന്റെ പൊതുപ്രശ്നങ്ങൾ ഏറെ സങ്കീർണമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പാർട്ടി മണ്ഡലം സെക്രട്ടറി ജിബി ജോസ് അധ്യക്ഷത വഹിച്ചു. കെ.കെ. ശിവരാമൻ, പ്രിൻസ് മാത്യു, പി. മുത്തുപ്പാണ്ടി, ജയ മധു, സി.യു. ജോയി, ജോസഫ് കടവിൽ, വി.എം. കണ്ണൻ, പി.ജെ. ബേബി, ടി.ജെ. റോബിൻസ് എന്നിവർ പ്രസംഗിച്ചു.
ജനാധിപത്യ ശക്തികൾ ഒന്നിക്കണം: പന്ന്യൻ രവീന്ദ്രൻ
10:56 PM Mar 28, 2023 | Deepika.com