വണ്ണപ്പുറം: മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരേവന്ന ബസിൽ തട്ടിയ കാർ റോഡരികിലെ ടെലിഫോണ്‍ ബോക്സിൽ ഇടിച്ചുകയറി. ആർക്കും പരിക്കില്ല.
വണ്ണപ്പുറം പ്ലാന്‍േറഷൻ കവലയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് അപകടം. ഹൈറേഞ്ച് ഭാഗത്തുനിന്നു ഈരാറ്റുപേട്ടയ്ക്ക് പോകുകയായിരുന്നു കാർ യാത്രക്കാർ. വണ്ണപ്പുറം-തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുമായാണ് കാർ കൂട്ടിയിടിച്ചത്.
കട്ടിൽ വിതരണം
തൊടുപുഴ: ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് കട്ടിൽð വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷീജാ ഷാഹൂൽðഹമീദ് അധ്യക്ഷത വഹിച്ചു.
കാറും ബസും കൂട്ടിയിടിച്ചു
10:56 PM Mar 28, 2023 | Deepika.com