തീക്കോയി: ഈരാറ്റുപേട്ട - വാഗമൺ റോഡിന്റെ ടാറിംഗ് ജോലികൾ പൂർത്തിയായതിനെ തുടർന്ന് തീക്കോയി ഗ്രാമപഞ്ചായത്തിൽ അവലോകന മീറ്റിംഗ് നടന്നു. ഇനി പണി പൂർത്തിയാകുവാനുള്ള റോഡിന്റെ സൈഡ് കോൺക്രീറ്റിംഗ്, സീബ്രാലൈൻ, മറ്റു റോഡ് സുരക്ഷാക്രമീകരണങ്ങൾ തുടങ്ങിയ ജോലികൾ ഏപ്രിൽ 30ന് മുമ്പ് പൂർത്തിയാക്കുന്നതിന് തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. റോഡിന്റെ സൈഡ് കോൺക്രീറ്റിംഗിന് ആവശ്യമെങ്കിൽ കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ, ബ്ലോക്ക് മെംബർ ഓമന ഗോപാലൻ, സെക്രട്ടറി ആർ. സുമാ ഭായ് അമ്മ, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ രാജേഷ്, വൈസ് പ്രസിഡന്റ് മാജിതോമസ്, ഗ്രാമപഞ്ചായത്ത് മെംബർമാർ, മുനിസിപ്പൽ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വാഗമൺ റോഡ് നിർമാണം; അവലോകന യോഗം ചേർന്നു
10:47 PM Mar 28, 2023 | Deepika.com