പാലാ: കിഴതടിയൂർ സഹകരണ ബാങ്കിന്റെ ഏഴാമത് മഹാകവി പാലാ നാരായണൻ നായർ പുരസ്കാരം എം. മുകുന്ദന്. അരലക്ഷംരൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ചെയർമാനും കേരള സർക്കാരിന്റെ ഭാഷാ വിദഗ്ധ സമിതി അംഗം ചാക്കോ സി പൊരിയത്ത്, രവി പാലാ എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് മലയാളനോവൽ കഥാ സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് മുകുന്ദനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഏപ്രിൽ മൂന്നാം വാരം ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരസമർപ്പണം നടത്തും.
ഏഴാമത് പാലാ പുരസ്കാരം എം.മുകുന്ദന്
10:47 PM Mar 28, 2023 | Deepika.com