പാലാ: ഇടമറ്റം, വിലങ്ങുപാറ, വിളക്കുമാടം പ്രദേശങ്ങളിൽ ഇന്നലെ വൈകുന്നേരമുണ്ടായ കാറ്റിൽ വ്യാപകനാശനഷ്ടം. പല വീടുകൾക്കും കേടുപാട് സംഭവിച്ചു. നിരവധി റബർ മരങ്ങൾ ഒടിഞ്ഞുവീണു. ആഞ്ഞിലി, മാവ്, പ്ലാവ്, തേക്ക് തുടങ്ങിയ മരങ്ങളും നിലംപതിച്ചു. വൈദ്യുതി തൂണുകളും നിലംപതിച്ചു. മരം വീണതിനെത്തുടർന്ന് ഇടമറ്റം-വിളക്കുമാടം റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
മീനച്ചില്‍: മീനച്ചില്‍ പഞ്ചായത്തിലെ പൂവത്തോട് ഭാഗത്തുണ്ടായ കാറ്റില്‍ വീടുകള്‍ക്കും കൃഷിക്കും നാശം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കാറ്റു വീശിയത്. പുത്തന്‍ നിവര്‍ത്തില്‍ ബേബി, തുരുത്തികിഴക്കേല് അഡ്വ. റെജി തോമസ് എന്നിവരുടെ വീടുകളുടെ മുകളിലേയ്ക്ക് മരം വീണു. തകടിയേല്‍ ഔസേപ്പച്ചന് ,സണ്ണി ഞായര്‍കുളം എന്നിവരുടെ പുരയിടത്തിലെ റബറും വാഴയും നശിച്ചു . വന്മരങ്ങളും കാറ്റില്‍ വീണു.
കാറ്റിൽ വ്യാപക നാശനഷ്ടം
10:47 PM Mar 28, 2023 | Deepika.com