കോട്ടയം: തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും (സിടിസിആര്‍ഐ) എംജി യൂണിവേഴ്സിറ്റിയും തമ്മില്‍ ഗവേഷണ മേഖലയില്‍ സഹകരണത്തിന് ധാരണയായി. ബയോടെക്നോളജി, ബയോ കെമിസ്ട്രി, മൈക്രോബയോളജി, കാലാവസ്ഥാ പഠനം, നാനോ ടെക്നോളജി, സ്മാര്‍ട്ട് ഫാമിംഗ്, ഭക്ഷ്യ സംസ്കരണം, മൂല്യവര്‍ധന തുടങ്ങിയ മേഖലകളിലാണ് രണ്ടു സ്ഥാപനങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുക.
സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസും സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. ജി. ബൈജുവുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. കാര്‍ഷിക മേഖലയില്‍ പ്രത്യേകിച്ച് കിഴങ്ങുവിളകളുടെ കൃഷിയില്‍ നിലവില്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങള്‍ ഇതിലൂടെ സാധ്യമാകുമെന്ന് പ്രഫ. സാബു തോമസ് പറഞ്ഞു.
സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥികളുടെ ഗവേഷണ കേന്ദ്രമെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സിടിസിആര്ഐക്ക് കഴിയുമെന്ന് ഡോ. ബൈജു അറിയിച്ചു.
സിടിസിആര്‍ഐ - എംജി സര്‍വകലാശാല സഹകരണത്തിന് ധാരണ
10:44 PM Mar 28, 2023 | Deepika.com