കണ്ണൂർ: നഗരത്തിലെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂഡല്ലൂർ സ്വദേശി ഹരീഷി(36)നെയാണ് ഇന്നലെ രാവിലെ എകെജി ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ കുറെ വർഷമായി കണ്ണൂരിൽ സുഹൃത്തിനൊപ്പം ഇന്റീരിയർ ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം സുഹൃത്തിനൊപ്പം കിടന്നുറങ്ങിയ ഹരീഷ് എഴുന്നേൽക്കാത്തതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ ദിവസം മതുക്കോത്ത് ഒരു കടയിൽ വച്ച് ഹരീഷുമായി അവിടെയുള്ളവർ വാക്ക് തർക്കവും കൈയാങ്കളിയും നടന്നിരുന്നു. ഇതിൽ ഹരീഷിന് മർദനമേറ്റതായി പറയുന്നു. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ
10:26 PM Mar 28, 2023 | Deepika.com