ഖത്തറിൽ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു
10:08 PM Mar 28, 2023 | Deepika.com
പറവൂർ: ഖത്തറിൽ വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനത്തെ തുടർന്ന് യുവാവ് മരിച്ചു. പറവൂർ പൂയപ്പിള്ളി പള്ളിത്തറ ബാബുവിന്റെ മകൻ ജിതിൻ (ജിത്തു-34) ആണ് മരിച്ചത്. വെള്ളിയാഴ്ച ട്രെയിലർ ഓടിച്ചു പോകുന്പോൾ സിഗ്നലിൽ നിർത്തിയെങ്കിലും പിന്നീട് വാഹനം മുന്നോട്ടെടുക്കാത്തതിനെ തുടർന്ന് പിന്നിലുള്ള വാഹനങ്ങളിലുള്ളവർ വന്ന് നോക്കിയപ്പോൾ സ്റ്റിയറിംഗിൽ കുഴഞ്ഞു വീണനിലയിൽ ജിതിനെ കാണുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. അമ്മ: ജയന്തി. സഹോദരങ്ങൾ: ജീമോൾ മുരുകൻ, ജിബി ഷിബു.