സംവാദ് ഇന്ത്യ@2047 സംഘടിപ്പിച്ചു
01:26 AM Mar 28, 2023 | Deepika.com
കാഞ്ഞങ്ങാട്: ആസാദ് കി അമൃത് മഹോത്സവ് ഭാഗമായി യുവാക്കളിലെ രാജ്യ പുരോഗതിയെക്കുറിച്ചുള്ള വീക്ഷണം മനസിലാക്കുന്നതിനായി പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് യുവ സംവാദ് ഇന്ത്യ@2047 സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.വി.മുരളി അധ്യക്ഷത വഹിച്ചു. ഡോ. നഫീസ ബേബി,അധ്യാപകരായ ധന്യ കീപ്പേരി, രാജീവന്, വിദ്യ, എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറിമാരായ അനാമിക ജയരാജ്, മുബഷിറ, പ്രഥമേഷ് കാമത്ത്, എ.എസ്. നന്ദന എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ എന്‍. നന്ദകിഷോര്‍ (കാഞ്ഞങ്ങാട് നെഹ്റു കോളജ്) ഒന്നാം സ്ഥാനവും കെ.ആര്‍ദ്ര (മയ്യില്‍ ഐടിഎം കോളജ്), എം.നന്ദന (കാഞ്ഞങ്ങാട് നെഹ്റു കോളജ്) എന്നിവര്‍ രണ്ടാം സ്ഥാനവും കെ.എം.അഞ്ജു (ചെറുപനത്തടി സെന്റ് മേരീസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.