കാഞ്ഞങ്ങാട്: 2022 വര്‍ഷത്തെ വിവിധ വിജ്ഞാന ശാഖകളിലായി ഡോക്ടറേറ്റ് ബിരുദത്തിന് അംഗീകരിക്കപ്പെട്ട മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്ക് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഏര് പ്പെടുത്തുന്ന എന്‍എഎസ്സി ഡോക്ടറല്‍ ഡെസര്ട്ടേഷന് അവാര്‍ഡ് വിതരണം ഇന്നു രാവിലെ 11നു കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് നിര്‍വഹിക്കും. അടിസ്ഥാനശാസ്ത്രം, ഗണിതശാസ്ത്രം, സാഹിത്യം, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി അഞ്ച് അവാര്‍ഡുകളാണ് വിതരണം ചെയ്യുക.
സയന്‍സ് വിഭാഗത്തില്‍ കുട്ടിക്കാനം മരിയന്‍ കോളജ് അസി. പ്രഫസര്‍ ഡോ. ജിന്‍സ്മോന്‍ സിറിയക്കിനും കുസാറ്റിലെ സ്കൂള്‍ ഓഫ് എന്വയണ്മെന്റല് സയന്‍സ് ഗവേഷണ വിദ്യാര്‍ഥി ആയിരുന്ന ഡോ.സി.ബി.അമ്പിളിക്കും അവാര്‍ഡുകള്‍ നല്‍കും. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ കോട്ടയം സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ ഡോ.ഫെബിന് കുര്യന് ഫ്രാന്‍സിസിനും ലിറ്ററേച്ചര്‍ വിഭാഗത്തില്‍ കാലിക്കട്ട് സര്‍വകശാലയിലെ ഗവേഷണ വിദ്യാര്‍ഥി ഡോ.ആര്. രശ്മിക്കും കൊമേഴ്സ് വിഭാഗത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ഡോ.കെ.വി.സനൂജയ്ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യും. 5001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. അന്തരിച്ച അധ്യാപകരായ ഡോ.എ.ജെ.റജീന, ഡോ.കെ.കെ.ഗീത എന്നിവരുടെ ഓര്‍മയ്ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.വി.മുരളി, ഡോ. എ.മോഹനന്, ഡോ.ടി.ദിനേശന്, ഡോ.ശാലിനി എന്നിവര്‍ സംബന്ധിച്ചു.
ഗവേഷണ പ്രബന്ധങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം ഇന്ന്
01:26 AM Mar 28, 2023 | Deepika.com