17 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം
01:26 AM Mar 28, 2023 | Deepika.com
കാസര്‍ഗോഡ്: 17 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആസൂത്രണ സമിതി ചെയര്‍പേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. നീലേശ്വരം, കാഞ്ഞങ്ങാട്, കാറഡുക്ക, പരപ്പ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍, പനത്തടി, ബെള്ളൂര്‍, കള്ളാര്‍, അജാനൂര്‍, ചെമ്മനാട്, മൊഗ്രാല്‍പുത്തൂര്‍, ബളാല്‍, ദേലംപാടി, വലിയപറമ്പ, ബേഡഡുക്ക പഞ്ചായത്തുകള്‍, കാസര്‍ഗോഡ്, കാഞ്ഞങ്ങാട് നഗരസഭകള്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.