കുമ്പള: സിസിടിവി കാമറകള്‍ കവര്‍ന്ന കേസില്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കുമ്പള പോലീസ് പിടികൂടി.
എന്മകജെ ബന്പത്തടക്കയിലെ ജാഫര്‍ സാദിഖി(48)നെയാണ് കുമ്പള അഡീഷണല്‍ എസ്ഐ വി.രാമകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. മൂന്നു വര്‍ഷം മുമ്പ് സീതാംഗോളി മുഖാരിക്കണ്ടത്തെ താഹിറയുടെ വീട് കോമ്പൗണ്ടിന്റെ പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് വീടിന്റെ പല ഭാഗത്തായി സ്ഥാപിച്ച ഏഴു സിസിടിവി കാമറകള്‍ കവര്‍ന്നുവെന്നാണ് പരാതി. ഇതിനു മുമ്പ് താഹിറയുടെ വീട് ആക്രമിച്ചതിനും കുമ്പളയിലെ താജ് ഹോട്ടലിന്റെ സമീപം വച്ച് വ്യാപാരിയുടെ മുഖത്തേക്ക് മുളക് പൊടി വിതറി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലും ജാഫറിനെ അറസ്റ്റ് ചെയ്തിരുന്നു.
സിസിടിവി കാമറ മോഷണം:പ്രതി അറസ്റ്റില്‍
01:26 AM Mar 28, 2023 | Deepika.com