പേരാവൂർ: കോൺഗ്രസ് പ്രവർത്തകരെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
രാഹുൽ ഗാന്ധിക്കെതിരെ മോദി സർക്കാർ സ്വീകരിച്ച ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് നേതാക്കളായ ജൂബിലി ചാക്കോ, സുധീപ് ജെയിംസ്, വി.എം. രഞ്ജുഷ എന്നിവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ചാണ് പേരാവൂരിൽ പ്രകടനം നടത്തിയത്. ബൈജു വർഗീസ്, സുരേഷ് ചാലാറത്ത്, ശരത്ത് ചന്ദ്രൻ, രാജീവൻ കളത്തിൽ, മജീദ് അരിപ്പയിൽ, കെ.എം. ഗിരീഷ്, രാജു ജോസഫ്, നൂറുദ്ദീൻ മുള്ളേരിക്കൽ, തോമസ് പാറയ്ക്കൽ, സാജിർ കെ. ജോണി ചിറമ്മൽ, പി.പി. അലി, ബാബു തുരുത്തിപ്പള്ളി, മനോജ് താഴെപ്പുര, എൻ.വി. ജനാർദനൻ, സി.പി. ജലാൽ, ജോബി വാലുകണ്ടത്തിൽ, ജി.കെ. സത്യൻ, എൻ.വി. സന്തോഷ്, ഇടവല്ലത്ത് പത്മൻ തുടങ്ങിയവർ നേതൃത്വം നൽകി.
കേളകം: കണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചിനിടെ നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
കേളകം ടൗണില്‍ നടന്ന പ്രകടനത്തില്‍ സന്തോഷ് ജോസഫ് മണ്ണാറുകുളം, ലിസിജോസഫ്, വര്‍ഗീസ് നടപ്പുറം, ജോയി വേളുപുഴ, ബിജു ഓളാട്ടു പുറം, വില്‍സണ്‍ കൊച്ചുപുരയ്ക്കല്‍, സുനിത രാജു, ബിജു പൊരുമത്ര, ഷിജി സുരേന്ദ്രന്, ബെസി തുരുത്തിക്കാട്ടില്എന്നിവര് നേതൃത്വം നല്കി.
ോകോൺഗ്രസ് പ്രവർത്തകരെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ചു
01:23 AM Mar 28, 2023 | Deepika.com