പയ്യാവൂർ: രാഹുൽ ഗാന്ധിക്ക് എതിരായ ഭരണകൂട ഭീകരതയിലും ബിജെപി സർക്കാരിന്റെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയിലും പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഭവനിൽ നിന്നും പയ്യാവൂർ ടൗണിലേക്ക് പ്രതിഷേധ പ്രകടനം നടത്തി . തുടർന്ന് പയ്യാവൂർ ബസ്റ്റാൻഡ് പരിസരത്ത് ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.പി. ജോസ്, ജോയ് പുന്നശേരിമലയിൽ, ഷിംസ് തോമസ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ. രാഘവൻ, ജോസഫ് അറയ്ക്കപറമ്പിൽ ,ബേബി കല്ലടിക്കൽ. എന്നിവർ പ്രസംഗിച്ചു.
ഉളിക്കൽ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത നേതാക്കളേയും പ്രവർത്തകരേയും തല്ലിച്ചതച്ച പിണറായിയുടെ പോലീസിന്റെ നടപടിക്കെതിരേ ഉളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസിന്റേയും യൂത്ത് കോൺഗ്രസിന്റേയും നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ചാക്കോ പാലക്കലോടി, ബേബി തോലാനി, ബെന്നി തോമസ്, ടി.എ. ജസ്റ്റിൻ, എ.ജെ. ജോസഫ്, ദിലീപ് മാത്യു, പ്രിൻസ് പുഷ്പക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.
രാഹുൽഗാന്ധിക്കെതിരായ നടപടി: പ്രതിഷേധ പ്രകടനം നടത്തി
01:23 AM Mar 28, 2023 | Deepika.com