മലയോര കർഷക കൂട്ടായ്മയ പ്രതിഷേധറാലി നടത്തി
01:21 AM Mar 28, 2023 | Deepika.com
ചെമ്പേരി: റബറിനും നാണ്യവിളകൾക്കും വിലസ്ഥിരത സർക്കാർ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ചെമ്പേരി പ്രദേശത്തെ രാഷ്ട്രീയേതര മലയോര കർഷക കൂട്ടായ്മ വലിയ അരിക്കമലയിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. മുക്തിശ്രീ സംസ്ഥാന വക്താവ് ഫാ. ചാക്കോ കുടിപ്പറമ്പിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജപ്തി നടപടികൾ പിൻവലിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, റബർ ഇറക്കു മതി തീരുവ കൂട്ടുക, റബർ വില 300 ആയി നിജപ്പെടുത്തുക തുടങ്ങിയ അടിയന്തര പ്രശ്നങ്ങൾ ജനപക്ഷത്തു നിന്ന് ഉയർത്തിയ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി മലയോര കർഷകരുടെ സകലപ്രതീക്ഷകൾക്കും ഉള്ള ഉത്തരം കൂടിയാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രമേശൻ പുതുശേരിയിൽ അധ്യക്ഷത വഹിച്ചു. സുകുമാരൻ കൂനുംവേങ്ങയിൽ, ബാബു പൊന്മല യിൽ, ജോർജ് പിണക്കാട്ട് എന്നിവർ പ്രസംഗിച്ചു.