ചങ്ങനാശേരി: ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിശുദ്ധവാരത്തിന് ഒരുക്കമായുള്ള നാല്പതുമണി ആരാധന ഇന്ന് ആരംഭിക്കും. 30വരെ ദിവസങ്ങളില്‍ രാവിലെ അഞ്ചു മുതല്‍ രാത്രി ഏഴുവരെ ആരാധനയും തിരുക്കര്‍മങ്ങളും നടക്കും. ഇന്ന് രാവിലെ 5.30നും ഏഴിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന.
രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ വിവിധ വാര്‍ഡുകള്‍, ഭക്തസംഘടനകള്‍, സന്യാസിനി സമൂഹങ്ങള്‍ ഇവരുടെ നേതൃത്വത്തില്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധന നടക്കും. നാളെ രാവിലെ 5.30, 7.00, വൈകുന്നേരം അഞ്ച് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. 30ന് രാവിലെ 5.30, 7.00, വൈകുന്നേരം 4.45 സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. രാത്രി 7.30ന് പരിശുദ്ധ കുര്‍ബാനയുടെ പ്രദിക്ഷണത്തിന് വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
31ന് നാല്പതാം വെള്ളി (ലാസറിന്റെ വെള്ളി) ആചരണം. രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന, 7.00ന് അതിരൂപതയിലെ വൈദികരുടെ ഓര്‍മയ്ക്കായി നടത്തുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. 11ന് ജപമാല, സ്ലീവാപ്പാത, 12ന് പരിശുദ്ധ കുര്‍ബാന, നേര്‍ച്ചക്കഞ്ഞി വിതരണം. വൈകുന്നേരം 4.30ന് പരിശുദ്ധ കുര്‍ബാന. തുടര്‍ന്ന് മാര്‍ക്കറ്റ് ചുറ്റി സ്ലീവാപ്പാത. തുടര്‍ന്ന് ഗ്രോട്ടോ മൈതാനിയില്‍വച്ച് സമാപന സന്ദേശം കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ നല്‍കും.
മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നാല്പതുമണി ആരാധന ഇന്നാരംഭിക്കും
01:17 AM Mar 28, 2023 | Deepika.com