കോതമംഗലം: മാർ അത്തനേഷ്യസ് കോളജിൽനിന്ന് ദീർഘകാലത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രഫ. മൃദുല വേണുഗോപാൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സീനിയർ ക്ലാർക്ക് ടി.ടി. ജേക്കബ് എന്നിവർക്ക് യാത്രയയപ്പു നൽകി.
ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന യോഗത്തിൽ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ച് വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണവും നടത്തി. ഗാന്ധിയനും ഗ്രന്ഥകാരനും എംജി സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറുമായ പ്രഫ. എം.പി. മത്തായി മുഖ്യ പ്രഭാഷണം നടത്തി.
സോഷ്യോളജി വിഭാഗം മേധാവി ഡയാന മാത്യൂസ്, കോളജ് പ്രിൻസിപ്പൽ മഞ്ജു കുര്യൻ, റിട്ട. ടിച്ചേഴ്സ് ഫോറം സെക്രട്ടറി പ്രഫ. കെ.എം. കുര്യക്കോസ്, റിട്ട. നോണ്‍ ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധി ടി.ജി. ഹരി, ജൂണിയർ സൂപ്രണ്ട് വി.ഇ. ദീപു, കോളജ് യൂണിയൻ ചെയർപേഴ്സണ്‍ കെ.ആർ. പവിത്ര എന്നിവർ പ്രസംഗിച്ചു.
യാത്രയയപ്പ് നൽകി
12:31 AM Mar 28, 2023 | Deepika.com