അ​വ​ധി​ക്കാ​ല ക​രാ​ട്ടെ പ​രി​ശീ​ല​ന ക്യാ​മ്പ്

12:30 AM Mar 28, 2023 | Deepika.com
കോ​ത​മം​ഗ​ലം: റോ​ട്ട​റി ക്ല​ബ് ഓ​ഫ് കോ​ത​മം​ഗ​ല​വും റോ​ട്ട​റി ക​രാ​ട്ടെ ക്ല​ബും സം​യു​ക്ത​മാ​യി അ​വ​ധി​ക്കാ​ല​ത്ത് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി സ്പോ​ർ​ട്സ് ക​രാ​ട്ടെ​യി​ൽ ര​ണ്ട് മാ​സം നീ​ളു​ന്ന പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ത്തു​ന്നു. ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം ര​ണ്ട് മ​ണി​ക്കൂ​ർ വീ​തം നീ​ളു​ന്ന ക്യാ​മ്പ് ഒ​ന്നി​ന് രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കും. മേ​യ് 31ന് ​സ​മാ​പി​ക്കും. അ​ഞ്ച് വ​യ​സു മു​ത​ൽ 17 വ​യ​സു​വ​രെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​ണ് ക്യാ​മ്പി​ൽ പ്ര​വേ​ശ​നം. ക്യാ​മ്പി​ന്‍റെ സ​മാ​പ​ന​ത്തി​ൽ മ​ത്സ​ര​ങ്ങ​ളും, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.
സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി "റോ​ഡ് അ​പ​ക​ട​ങ്ങ​ളും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ ഒ​ന്നി​ന് രാ​വി​ലെ ഒ​ൻ​പ​തി​ന് റോ​ട്ട​റി ഭ​വ​നി​ൽ എ​ത്തി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9447759180, 9847722859.